മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കൊവിഡ് പ്രതിരോധ ബ്രിഗേഡ് രൂപീകരിക്കുന്നു. 18 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത ആരോഗ്യവാൻമാരായ യുവതീയുവാക്കളെ ചേർത്താണ് പഞ്ചായത്തിൽ 100പേർ ഉൾപ്പെടുന്ന ബ്രിഗേഡ് രൂപീകരിക്കുന്നത്. ബ്രിഗേഡിന്റെ പ്രവർത്തനം പ്രതിഫലമില്ലാതെയാണ്. താത്പര്യമുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്. പൊലീസ്, മിലിട്ടറി സർവീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളിൽ നിന്നും റിട്ടയർ ചെയ്ത 60 വയസുവരെയുള്ളവർക്ക് താത്പര്യമുണ്ടെങ്കിൽ പേരും മേൽവിലാസവും മൊബൈൽ നമ്പറും അതത് പഞ്ചായത്ത് മെമ്പർമാരെയോ,​ പഞ്ചായത്ത് സെക്രട്ടറിമാരെയോ,​ അസിസ്റ്രന്റ് സെക്രട്ടറിമാരെയോ 27ന് മുൻപ് ഏൽപ്പിക്കേണ്ടതാണ്.