ആൻഡ്രിയ തുറന്ന് പറയുന്നു
അഭിനേത്രി, ഗായിക, പിയാനിസ്റ്റ്, മോഡൽ.... വിശേഷണങ്ങൾ ഏറെയാണ് ആൻഡ്രിയ ജെർമിയയ്ക്ക്. അന്നയും റസൂലും, ലോഹം, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ് ഈ തമിഴ് സുന്ദരി.
തമിഴിനും മലയാളത്തിനും പുറമെ ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ച ആൻഡ്രിയ ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.
ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന കമലഹാസൻ ചിത്രത്തിൽ ഒരു ഗാനമാലപിച്ച ആൻഡ്രിയയ്ക്ക് ഗൗതമിന്റെ അടുത്ത ചിത്രമായ പച്ചൈക്കിളി മുത്തുച്ചരത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. നായികയാകുന്നതിനേക്കാൾ ഗായികയായി അറിയപ്പെടാനായിരുന്നു ആൻഡ്രിയയ്ക്ക്ഇഷ്ടം. ഇതുവരെ ഇരുന്നൂറ്റി അമ്പതിലേറെ സിനിമാഗാനങ്ങൾ ആൻഡ്രിയ ആലപിച്ച് കഴിഞ്ഞു.
ചില സിനിമകളിൽ ലവ് മേക്കിംഗ് രംഗങ്ങളിലും മറ്റും അഭിനയിച്ചതിനാൽ തന്നെ തേടി വരുന്നതിലേറെയും അത്തരം വേഷങ്ങളാണെന്ന സങ്കടമുണ്ട് ആൻഡ്രിയയ്ക്ക്.
ഒരേപോലെയുള്ള വേഷങ്ങൾ തന്നെയും പ്രേക്ഷകരെയും മടുപ്പിക്കുമെന്ന അഭിപ്രായമാണ് ആൻഡ്രിയയ്ക്ക്.
ഇനി കിടപ്പറ രംഗങ്ങളിലഭിനയിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണെങ്കിൽ പ്രതിഫലക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും താരം വ്യക്തമാക്കുന്നു.