മുടപുരം: തൊഴിലാളി ദിനത്തിൽ ആറ്റിങ്ങൽ ഏരിയയിലെ 100 കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രതിഷേധ സമരവും നടത്താൻ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രതിരോധ വാക്‌സിന് പണം നൽകണമെന്ന കേന്ദ്രനയത്തിനെതിരെ കൊവിഡ് മാനദണ്ഡം പാലിച്ച് ( 5 തൊഴിലാളികൾ വീതം) പ്രതിഷേധ സമരം സംഘടിപ്പിക്കും. കോ ഓർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി ഹെല്പ് ഡെസ്‌കുകളും പ്രധാന കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. രാമു, ആർ. സുഭാഷ്, ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം വി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. എം. മുരളി അദ്ധ്യക്ഷത വഹിച്ചു.