പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തീർപ്പ് പൂർത്തിയായി. കമ്മാര സംഭവത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് 48 ദിവസം കൊണ്ടാണ് പൂർത്തിയായത്. സൈജുകുറുപ്പ്, ഇഷ തൽവാർ, ഹന്നരജികോശി എന്നിവരാണ് മറ്റു താരങ്ങൾ. ലൂസിഫറിനുശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം എന്ന പ്രത്യേകതയും തീർപ്പിനുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. അതേ സമയം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഹോം റിലീസിന് ഒരുങ്ങുകയാണ്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെ.പി.എ.സി ലളിത, അനൂപ് മേനോൻ, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ.