1

നെയ്യാറ്റിൻകര: മുൻവൈരാഗ്യത്തിന്റെ പേരിൽ പെരുമ്പഴുതൂർ കോട്ടൂർ കോളനിയിൽ മദ്ധ്യവയസ്‌കനെ വെട്ടിപ്പരിക്കേല്പിച്ച യുവാവിനെ പിടികൂടി. അയണിയറത്തല പുത്തൻവീട്ടിൽ മോഹനനെ (65) ആക്രമിച്ച സംഭവത്തിൽ കൃഷ്ണകുമാറാണ് (34) പിടിയിലായത്. ഇയാളും കോട്ടൂർ കോളനിയിലാണ് താമസം. ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം.

കൃഷ്‌ണകുമാർ കൈയിൽ കരുതിയിരുന്ന കത്തിയുമായെത്തി മോഹനനെ വെട്ടിപ്പരിക്കേല്പിപ്പിക്കുകയായിരുന്നു. മോഹനന്റെ താടിയെല്ലിനാണ് പരിക്കേറ്റത്. പണം കടം നൽകാത്തതും മുൻ വൈരാഗ്യവുമാണ് ആക്രമണത്തിനുള്ള കാരണമെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. സി.ഐ ശ്രീകുമാർ, എ.എസ്.ഐ രാധാകൃഷ്ണൻ, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.