വർക്കല: നിയമസഭാ മുൻ സ്പീക്കറും എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണന്റെ 11ാം ചരമവാർഷികത്തോടനുബന്ധിച്ച് വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ 26ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഓൺലൈനായി നടക്കുന്ന സമ്മേളനം വൈകിട്ട് 6ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർ അദ്ധ്യക്ഷത വഹിക്കും.പി.എസ്.സി മുൻ അംഗം കായിക്കര ബാബു,പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ്,എം.മോഹനൻ,ജെ.ഉമാശങ്കർ എന്നിവർ പ്രഭാഷണം നടത്തും.ഫൗണ്ടേഷൻ ചെയർമാൻ വി.വിമൽ പ്രകാശ് സ്വാഗതവും ശ്രീലത രാധാകൃഷ്ണൻ നന്ദിയും പറയും.