തിരുവനന്തപുരം:അക്രമ രാഷ്ട്രീയം മുന്നണികൾ അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ ആവശ്യപ്പെട്ടു.കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ ഗാന്ധിയൻ കൂട്ടായ്മ എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എസ്.സുനിൽകുമാർ ,സംസ്ഥാന വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി , ട്രഷറർ ഡോ.കൃഷണകുമാർ, സംസ്ഥാന വനിത ഫോറം കൺവീനർ അഡ്വ.ബാലഗിരി അമ്മാൾ, ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന കോർഡിനേറ്റർ മിനി ജയകൃഷ്ണൻ,ഹരിതവേദി ജില്ലാ ചെയർമാൻ മുത്തുസ്വാമി, വനിതഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഡോ.മല്ലിക,ബാലജനഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഡോ രാംദാസ് ,രാജശേഖരൻ നായർ ,അബ്ദുൾ കരീം,സതി കുമാരി,ശ്രികല,കോവളം ബാബു,ജില്ലാ സെക്രട്ടറി അലക്സ് ജെയിംസ് എന്നിവർ പങ്കെടുത്തു.