ആറ്റിങ്ങൽ: കൊവിഡ് വ്യാപനം തുടരുന്നതിനാൽ മുദാക്കൽ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. പഞ്ചായത്തുതല ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും വാക്സിനേഷൻ കൂടുതൽ പേർക്ക് നൽകാനും നടപടി സ്വീകരിച്ചു.

ബോധവത്കരത്തിന്റെ ഭാഗമായി മൈക്ക് അനൗൺസ്മെന്റ് നടത്താനും പൊലീസിന്റെയും കൊവിഡ് മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും പ്രോട്ടോക്കോൾ തെറ്റിക്കുന്നവർക്കെതിരെ ശക്തമായി നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.