നെയ്യാറ്റിൻകര: കഴിഞ്ഞ 2 ദിവസങ്ങളിലായി നെയ്യാറ്റിൻകരയിൽ കൊവിഡ് ബാധിച്ച് 4 പേർ മരിച്ചു.വഴിമുക്ക് സ്വദേശിയായ മുഹമ്മദ് അബ്ദുള്ള (83), വഴുതൂർ സ്വദേശിയായ പത്മകുമാർ (55), പെരുമ്പഴുതൂർ സ്വദേശി ജയസിംഗ് (48), മൂന്നുകല്ലിൻമൂട് സ്വദേശിയായ ഉബയ്ദുള്ള (80) എന്നിവരാണ് മരിച്ചത്. മുഹമ്മദ് അബ്ദുള്ളയുടെയും ഉബയ്ദുള്ളയെയും മൃതദേഹങ്ങൾ നെയ്യാറ്റിൻകര റ്റിബി ജംഗ്ഷനിലെ ജുമാമസ്ജിതിൽ കബറടക്കി. ജയസിംഗിന്റെ മൃതദേഹം വീട്ടുവളപ്പിലും പത്മകുമാറിന്റേത് മാറനല്ലൂരിൽ സംസ്കരിച്ചു.