panniyode

കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം പന്നിയോട് നവതി ശാഖയിലെ ഗുരുക്ഷേത്ര നിർമ്മാണ ശിലാസ്ഥാപനം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി.വനിതാസംഘം യൂണിയൻ പ്രസിഡന്റും ജ്യോതിഷ പണ്ഡിതയുമായ ഡോ. എൻ.സ്വയംപ്രഭ മുഖ്യകാർമ്മികത്വം വഹിച്ചു.എസ്.എൻ.ട്രസ്റ്റ് ബോർഡംഗം എ.പി. സജുകുമാർ,ശാഖാ പ്രസിഡന്റ് എസ്. വിജയകുമാർ,സെക്രട്ടറി വി.അജേഷ്,ശാഖാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.എസ്.എൻ.ഡി.പി.യോഗം പാപ്പനംകോട് തുലവിള ശാഖാ സെക്രട്ടറിയും ബിൽഡിംഗ് കോൺട്രാക്ടറുമായ തുലവിള കടയറ വീട്ടിൽ എസ്.കൃഷ്ണകുമാറാണ് ശാഖയ്ക്ക് സൗജന്യമായി ഗുരുക്ഷേത്രം നിർമ്മിച്ചു നൽകുന്നത്.