vaccine

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സഹകരണമേഖല ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെയും നൽകും.കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും.

സഹകരണ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മേയിലെ ശമ്പളത്തിൽ നിന്നുമാണ് നൽകുക.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.പലവ്യഞ്ജനങ്ങൾ, മരുന്ന് എന്നിവയുടെ വാതിൽപ്പടി വിതരണം കൺസ്യൂമർ ഫെഡും മാർക്കറ്റ് ഫെഡും വിപുലമാക്കും.

വാ​ക്സി​ൻ​ ​ച​ല​ഞ്ച്:​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​സം​ഭാ​വ​ന​ ​ചെ​യ്തു.
കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്സി​ൻ​ ​വി​ല​ ​കൊ​ടു​ത്തു​ ​വാ​ങ്ങ​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ന് ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ത്ത​ത്.​ ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പാ​ണ് ​വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ന് ​തു​ട​ക്ക​മാ​യ​ത്.​ ​ഇ​തി​ന​കം​ ​മൂ​ന്നേ​ ​മു​ക്കാ​ൽ​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ​എ​ത്തി​ക്ക​ഴി​ഞ്ഞു.

വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ൽ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​യു​ടെ​ ​ഒ​രു​മാ​സ​ത്തെ​ ​ശ​മ്പ​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​ഒ​രു​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​അ​ക​മ​ഴി​ഞ്ഞ​ ​പി​ന്തു​ണ​യു​ടെ​ ​തെ​ളി​വാ​ണ് ​ആ​രു​ടെ​യും​ ​ആ​ഹ്വാ​ന​വു​മി​ല്ലാ​തെ​ ​ത​ന്നെ​ ​ജ​ന​ങ്ങ​ൾ​ ​ജ​ന​കീ​യ​ ​ച​ല​ഞ്ചു​മാ​യി​ ​മു​ന്നോ​ട്ടു​ ​വ​ന്ന​തെ​ന്നും​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​അ​ഭി​മാ​ന​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​പ​റ​ഞ്ഞു.​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രും​ ​ശ​മ്പ​ള​ത്തി​ന്റെ​ ​ഒ​രു​ ​വി​ഹി​തം​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ന​ൽ​കും.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ച​ല​ഞ്ചി​ലൂ​ടെ​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​ന​കം​ 3​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ല​ഭി​ച്ച​ത്.

വാ​ക്സി​ൻ​ ​ച​ല​ഞ്ച്:​ ​സ​ർ​ക്കാ​രി​ന് ​പി​ന്തു​ണ​യു​മാ​യി​ ​എ.​ഐ.​വൈ.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​യം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​മ​റ്റൊ​രു​ ​പ​ക​ൽ​ക്കൊ​ള്ള​യ്ക്കാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​വി​ഡ് ​വാ​ക്സി​നു​ക​ൾ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​വി​ല​ ​കൊ​ടു​ത്തു​ ​വാ​ങ്ങ​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​ജ​ന​ദ്രോ​ഹ​പ​ര​മാ​ണ്.
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ജ​ന്യ​മാ​യി​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ന​ൽ​കി​വ​രി​ക​യാ​ണ്.​ ​ഈ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​എ.​ഐ.​വൈ.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ന​ൽ​കി​ ​ഈ​ ​ഉ​ദ്യ​മ​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ആ​ർ.​ ​സ​ജി​ലാ​ൽ,​ ​സെ​ക്ര​ട്ട​റി​ ​മ​ഹേ​ഷ് ​ക​ക്ക​ത്ത് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

വാ​ക്സി​ൻ​ ​ച​ല​ഞ്ച് ​:​ ​ഇ​ന്ന​ലെ1.6​ ​കോ​ടി​യാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്കു​ള്ള​ ​വാ​ക്സി​ൻ​ ​ച​ല​ഞ്ചി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന​ലെ​ ​ല​ഭി​ച്ച​ ​തു​ക​ 1.6​ ​കോ​ടി​ ​രൂ​പ.​ 6187​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 8​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​തു​ക​ ​സം​ഭാ​വ​ന​ ​ചെ​യ്ത​ത്.​ ​ആ​ദ്യ​ ​ദി​വ​സ​മാ​യ​ ​വ്യാ​ഴാ​ഴ്ച​ 35​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​വെ​ള്ളി​യാ​ഴ്ച​ 1.96​ ​കോ​ടി​ ​രൂ​പ​യും​ ​ല​ഭി​ച്ചു.​ ​ഇ​തോ​ടെ​ ​സി.​എം.​ഡി.​ആ​‌​ർ.​എ​ഫി​ലേ​ക്ക് ​വാ​ക്സി​ൻ​ ​ച​ല​ഞ്ച് ​വ​ഴി​ ​നാ​ലു​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​ല​ഭി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യ​ല്ലാ​തെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​വ​ഴി​യും​ ​തു​ക​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.