ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യകേന്ദ്രം അറിയിച്ചു.കഴിഞ്ഞ ദിവസം 33 സാമ്പിളുകൾ പരിശോധിച്ചതിൽ 7 പേരുടെ ഫലം പോസിറ്റീവ് ആയി. പുള്ളിയിൽ,ഐത്തിയൂർ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.റസൽപ്പുരം –ചാനൽപ്പാലം മേഖലയിൽ ഏഴ് പേരുടെ പരിശോധന ഫലം നെഗറ്റീവായതോടെ ഇവിടം മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും മാറ്റിയേക്കും. ഇന്ന് കൊവിഡ് പരിശോധനയില്ലെന്നും സാമൂഹ്യ ആരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു.