help-

ചിറയിൻകീഴ്:സാനിറ്റൈസർ,മാസ്ക്,ഫേസ് ഷീൽഡ് തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗജന്യമായി നൽകി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്.പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് യു.സലിംഷാ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളിക്ക് സാധനങ്ങൾ കൈമാറി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു,മെമ്പർ സുരേഷ് കുമാർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ്,കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാക്കളായ വി.വിജയകുമാർ,പി.വി സുനിൽ, ജെ.എച്ച്.ഐമാരായ സൂരജ്‌,മാഹീൻ എന്നിവർ പങ്കെടുത്തു.