കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്‌ കോവിഡ് പരിശോധന നടത്താൻ ഡി.എം.ഒ ആമച്ചൽ മെഡിക്കൽ ഓഫീസർ ശാന്തകുമാറിന് നിർദ്ദേശം നൽകി.ഡിപ്പോയിലെ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ,സമ്പർക്ക പട്ടികയിലുളളവരെ നിരീക്ഷണത്തിന് അയക്കുകയോ,സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയോ,അണു നശീകരണ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യമാണുണ്ടായിരുന്നത്.ഇതേ തുടർന്ന് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ട വിഷയത്തിൽ കഴിഞ്ഞ ദിവസം ഫയർഫോഴ്സ് ഡിപ്പോയിൽ അണു നശീകരണം നടത്തി.