തിരുവനന്തപുരം: ജില്ലയിൽ 65,000 ഡോസ് കൊവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്നും ഇത് അടുത്ത ആഴ്ച വരെ വിതരണം ചെയ്യാൻ സാധിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ ജിമ്മി ജോർജ്ജ് സ്റ്റേഡയത്തിലും ഇളങ്കാവ് ഓഡിറ്റോറിയത്തിലുമാണ് മാസ് വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്. അടുത്ത ആഴ്ച വരെ രജിസ്റ്റർ ചെയ്തവർക്ക് വാക്സിനേഷൻ നൽകുമെന്നും അതുകഴിഞ്ഞ് കൂടുതൽ സ്റ്റോക്കെത്തിയാലേ വീണ്ടും വാക്സിനേഷൻ തുടരാൻ സാധിക്കൂവെന്നും ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി.