ബാലരാമപുരം: പോക്‌സോ കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലത്തുകോണം കട്ടച്ചൽക്കുഴി പുത്തൻകാനം വാറുവിളാകത്ത് വീട്ടിൽ കുട്ടു എന്ന് വിളിക്കുന്ന സനു(27) ആണ് അറസ്റ്റിലായത്. ഫോണിലൂടെ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.