തിരുവനന്തപുരം:പനിയും ശ്വാസതടസവും മൂലം പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഒരാഴ്ച്ചക്കൂടി ആശുപത്രിവാസം വേണമെന്നും അധികൃതർ അറിയിച്ചു.നില മെച്ചപ്പെട്ടെങ്കിലും ഐ.സി.യുവിൽ തുടരുന്ന ഗൗരിയമ്മ ഇന്നലെ ചെറിയ രീതിയിൽ സംസാരിച്ചുവെന്നും ആളുകളെ തിരിച്ചറിഞ്ഞെന്നും സഹോദരിപുത്രി ബീന പറഞ്ഞു.