കോവളം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാരാന്ത്യ നിയന്ത്രണം തീരദേശങ്ങളിലുൾപ്പെടെ പൂർണം. ഈ പ്രദേശങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് യാത്രകൾ അനുവദിച്ചത്.നിയന്ത്രണങ്ങൾ കടുത്തതോടെ പ്രദേശത്ത് ലോക്ക് ഡൗൺ പ്രതീതിയായിരുന്നു.മെഡിക്കൽസ്റ്റോർ, പലചരക്ക്,പച്ചക്കറി,പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്.തീരദേശത്ത് മത്സ്യക്കച്ചവടം വളരെ കുറവായിരുന്നു. വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബോധവത്കരണം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.