kovalam

കോവളം: ബൈക്കിൽ സഞ്ചരിച്ച് മദ്യവില്പന നടത്തിയ ആൾ അറസ്റ്റിൽ. കട്ടച്ചൽക്കുഴി മന്നോട്ടുകോണം ചരിവുവിള വീട്ടിൽ ശ്രീകുമാറാണ് (ഉണ്ണി,​ 48) അറസ്റ്റിലായത്. ബാലരാമപുരം - വിഴിഞ്ഞം റോഡിൽ കട്ടച്ചൽക്കുഴി ജംഗ്ഷനിൽ നിന്ന് മന്നോട്ടുകോണം തിരിയുന്ന റോഡിൽ ബൈക്കിൽ മദ്യവില്പന നടത്തവേയാണ് ഇയാൾ അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ മോനി രാജേഷ്, ഷാജു,​ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ്, ഹരിത് ഉമാപതി, അഖിൽ, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും അഞ്ചര ലിറ്റർ മദ്യവും,​ മദ്യംവിറ്റ വകയിൽ ലഭിച്ച രൂപയും പ്രതിയിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു