തിരുവനന്തപുരം: നടൻ തിലകന്റെ പേരിൽ തിലകൻ സ്മാരക വേദി നൽകുന്ന സമഗ്ര സംഭാവന പുരസ്‌കാരം നാടക-ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയ്യന്നൂരിന്. 31,​001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ജൂലായ് ആദ്യവാരത്തിൽ സമർപ്പിക്കുമെന്ന് സ്‌മാരക വേദി സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണനും പ്രസിഡന്റ് ബാബു കിളിരൂരും അറിയിച്ചു.