പോത്തൻകോട്: കൊവിഡ് ബാധിച്ച് പോത്തൻകോട്ട് മുന്നുപേരും 144 പ്രഖ്യാപിച്ചിട്ടുള്ള അണ്ടൂർക്കോണം പഞ്ചായത്തിൽ രണ്ടുപേരും മരിച്ചു. ഇതോടെ ഈ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കൂടാതെ കൂടുതൽ പ്രദേശങ്ങളിൽ കൂട്ടപ്പരിശോധനകൾ നടത്താനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ‌. പോത്തൻകോട് സെെനോരയിൽ നമീസ (57),​ വേങ്ങോട് മണലകത്ത് കേരള സർവകലാശാല സീനിയർ ടെക്നീഷ്യൻ കെ.കെ. പ്രസാദ് (56),​തോന്നയ്ക്കൽ ഷമീർ മാൻഷലിൽ പരേതനായ അബ്ദുൾ അസിസിന്റെയും ഐഷാ ബീവിയുടെയും മകൻ സമീർ ഇലവന്തി (46),​ അണ്ടൂർക്കോണം പഞ്ചായത്തിൽ കീഴാവൂർ കല്ലുപാലം പിള്ള വീട്ടിൽ സുബൈർ കുട്ടി (63),​ കണിയാപുരം ഗഫൂർ മഹല്ലിൽ റിട്ട. ഐ.ടി.ഐ. ഇൻസ്ട്രക്ടർ അബ്ദുൾ ഗഫൂർ (81) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.