നാഗർകോവിൽ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിയേറ്റര്‍, മാള്‍, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകള്‍ എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനകാര്‍ക്ക് മാത്രം പ്രവർത്തിക്കാം. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങിന് 25 പേർക്കും പങ്കെടുക്കാം. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇ-പാസും 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കി.