photo

പാലോട്: ലോക നാടക ദിനത്തോടനുബന്ധിച്ച് നാടക് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനിൽ നെടുമങ്ങാട് സ്മരണാരവം ഏകാംഗ നാടകോത്സവത്തിൽ മികച്ച നടനായി നന്ദിയോട് പച്ച സ്വദേശി രാകേഷിനെ തിരഞ്ഞെടുത്തു. വിനീഷ് കളത്ര രചിച്ച് അമൽകൃഷ്ണ സംവിധാനം ചെയ്ത് ഡു തിയറ്റർ അവതരിപ്പിച്ച ചുപ് രഹോ എന്ന നാടകത്തിലെ മിന്നും പ്രകടനമാണ് രാകേഷിന് തുണയായത്. കലാകാരന്മാരുടെ കൊവിഡ് കാലപ്രതിസന്ധികളുടെ പുനരാവിഷ്കാരങ്ങളായിരുന്നു മത്സരത്തിനെത്തിയ മിക്ക നാടകങ്ങളുടെയും പ്രമേയം. കളത്തറ ഗലീലിയോ തിയറ്റർ അവതരിപ്പിച്ച ഉടലാടകൾ, യൂണിവേഴ്സ് തിയറ്റർ ഹൗസ് അവതരിപ്പിച്ച വർത്തമാനം തുടങ്ങിയ നാടകങ്ങൾ പ്രത്യേക പുരസ്കാരം നേടി. നാടകപ്രവർത്തകനായ ഡി. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. നാടക് ജില്ലാ പ്രസിഡന്റ് ജോസ്.പി.റാഫേൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിജു വർമ്മ സ്വാഗതം പറഞ്ഞു.