പാലോട് : നന്ദിയോട് പഞ്ചായത്തിലെ ആലുങ്കുഴി വാർഡിൽ നടന്ന കൊവിഡ് കർമ്മ സേന രൂപീകരണം പഞ്ചായത്ത് മെമ്പർ കാനാവിൽ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, പാലോട് എസ്.ഐ അൻസാരി, ഹെൽത്ത് ഇൻസ്പെക്ടർ ജിജു സാം, ജെ.പി.എച്ച്.എൽ. രാഖി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ സാമുദായിക സംഘടനാ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, ആട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കർമ്മ സേനയിലെ അംഗങ്ങൾ വാർഡിലെ ഓരോവീടുകളും സന്ദർശിച്ച് കൊവിഡ് സുരക്ഷാ മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കും.