ബാലരാമപുരം: ബാലരാമപുരം വണികവൈശ്യ മുത്താരമ്മൻ ദേവസ്ഥാനം അമ്മൻകൊട മഹോത്സവത്തിന് ഇന്ന് തുടക്കമാവും.പൊങ്കാലയോടെ 28ന് സമാപിക്കും. 26ന് രാവിലെ 9ന് ദീപാരാധന,​വൈകിട്ട് 6 ന് വിൽപ്പാട്ട്,​ 6.30 ന് ദീപാരാധന,​ 7ന് നെയ്യാണ്ടിമേളം,​ രാത്രി 12 ന് അമ്മൻകുടിയിരുത്ത്,​ 27 ന് രാവിലെ 7.15 ന് അദ്ധ്യാത്മരാമായണം പാരായണം,​ 8 ന് കാവടി എഴുന്നെള്ളത്ത്,​ 11 ന് അഭിഷേകവും കളഭം ചാർത്തിപൂജയും,​ ഉച്ചക്ക് 12 ന് നെയ്യാണ്ടിമേളം,​ 2.30 ന് പുഷ്പപൂജയും അലങ്കാര ദീപാരാധനയും,വൈകിട്ട് 5.30 ന് കുംഭം എഴുന്നെള്ളത്ത്,​ രാത്രി 7 ന് ദീപാരാധന,​ 7.30 ന് ഊർവലം,​ രാത്രി 12 ന് മഹാനിവേദ്യമായ ഊട്ട്,​ 28 ന് രാവിലെ 9 ന് പൊങ്കാല,​ 9.30 ന് നെയ്യാണ്ടിമേളം,​ 11.30 ന് പൊങ്കാല നിവേദ്യം,വൈകിട്ട് 3ന് പുഷ്പപൂജയും അലങ്കാര ദീപാരാധനയും,​ 4ന് മഞ്ഞൾ നീരാട്ട്,​ 6.30ന് സന്ധ്യാദീപാരാധന,​ രാത്രി 7ന് എസ്.എസ്.എൽ.സി,​ പ്ലസ്ടു,​ ഡിഗ്ര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എം.ബി.ബി.എസിന് പ്രവേശനം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ക്യാഷ് അവാർഡ് വിതരണവും.