pv

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുമായ മോഹൻ എം. ശാന്താന ഗൗഡരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീതിനിർവഹണ രംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലർത്തി. കോടതികളിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.