തിരുവനന്തപുരം: മേയ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ തൊഴിലാളി കേന്ദ്രങ്ങളിലായി കൊവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് 100 ഇടങ്ങളിൽ റീജിയണൽ, മണ്ഡലം കമ്മിറ്റികളുടെയും അഫിലിയേറ്റഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ മേയ് ദിന തൊഴിലാളി സംഗമങ്ങൾ നടത്താൻ ഡി.സി.സി ഓഫീസിൽ ചേർന്ന ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് വി.ആർ. പ്രതാപൻ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം മേയ് ഒന്നിന് രാവിലെ 10ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം പതാക ഉയർത്തി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിക്കും. 30ന് രാവിലെ 11ന് കൊവിഡും തൊഴിലാളികളും എന്ന വിഷയത്തിലെ സെമിനാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.