നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി കൊവിഡ് വാക്സിനേഷൻ ഹെൽപ് ഡെസ്ക് തുറന്നു. നെയ്യാറ്റിൻകര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ എസ്. രാജശേഖരൻനായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കാമരാജ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷിബുരാജ് കൃഷ്ണ, അരംഗമുകൾ സന്തോഷ്, കൂട്ടപ്പന മഹേഷ്, ശ്രീലാൽ.എം, കെ. ശശി, സുബ്രഹ്മണ്യമോഹനൻ, ഇരുമ്പിൽ വിജയൻ, പോരന്നൂർ വിമൽ തുടങ്ങിയവർ പങ്കെടുത്തു.