മുടപുരം : പേവിഷബാധക്കെതിരെ വളർത്ത് നായ്ക്കൾക്കും, പശുക്കൾക്കും പ്രതിരോധ വക്സിൻ നൽകുന്നതിനായി അഴൂർ ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലെ മടയ്ക്കലിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനവും ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സി. സുര, ഡോ. അഭിലാഷ്, ആശവർക്കർ മഞ്ജു എന്നിവർ പങ്കെടുത്തു.