നെയ്യാറ്റിൻകര: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമസ്ഥന് കൈമാറിയ പെരുങ്കടവിള തുയൂർ കാർത്തിക സദനത്തിൽ ബിനുകുമാറിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ആദരിച്ചു. കഴിഞ്ഞ 21നായിരുന്നു സംഭവം. പണം കളഞ്ഞുകിട്ടിയ വിവരം ബിനുകുമാർ മാരായമുട്ടം പൊലീസിൽ അറിയിച്ചു. ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലും ഷെയർ ചെയ്‌തു.
തുടർന്ന് പണം നഷ്ടപ്പെട്ട ആലത്തൂർ സ്വദേശി ജയചന്ദ്രൻ ഇക്കാര്യം അറിയുകയും ബിനുകുമാറിനെ ബന്ധപ്പെടുകയുമായിരുന്നു. അടുത്ത ദിവസം ബിനുകുമാർ ജയചന്ദ്രന്റെ വീട്ടിൽ നേരിട്ടെത്തി പണം കൈമാറി. ബി.ജെ.പി ആലത്തൂർ വാർഡ് പ്രസിഡന്റാണ് ബിനുകുമാർ. വാർഡ് അംഗം വിനീത, സെക്രട്ടറി രതീഷ് എന്നിവർ പങ്കെടുത്തു.