police

വെഞ്ഞാറമൂട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കി വെഞ്ഞാറമൂട് പൊലീസ്. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ രതീഷ്, എസ്.ഐമാരായ സുജിത് ജി. നായർ, രാജേന്ദ്രൻ നായർ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയയത്. വാമനപുരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ വെഞ്ഞാറമൂട് ജംക‍്ഷനിലും തിരുവനന്തപുരം ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ വെമ്പായത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. സ്റ്റേഷൻ പരിധിയിലെ മറ്റു പ്രധാന ടൗണുകളിലും പരിശോധന കർശനമായി നടന്നു. ആദ്യഘട്ടത്തിൽ എല്ലാവർക്കും മുന്നറിയിപ്പും ബോധവത്കരണവും നൽകിയിരുന്നു. മാസ്ക് ധരിക്കാത്തവരെയും കുട്ടികളുമായി എത്തുന്നവരെയും ബോധവത്കരണം നടത്തി മാസ്ക് ധരിക്കാത്തതിന് പിഴയും ഈടാക്കി. ടൗണുകളിൽ വെറുതെ കറങ്ങി നടക്കാനായി എത്തുന്നവരെ തിരിച്ചയച്ചു. അടുത്ത ആഴ്ചമുതൽ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം.