അഞ്ചുതെങ്ങ്: ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റും, ആശാവർക്കർമാരുടെ ഗൃഹസന്ദർശനവും, ജംഗ്ഷൻ കേന്ദ്രീകരിച്ച് മാസ്ക് വിതരണവും ആരംഭിച്ചു. നിലവിൽ 14 വാർഡുകളിലായി 17 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്.

ഇവരെല്ലാവരും ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 387 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. വാക്സിനേഷനായി ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഇവിടെയുള്ളവർക്ക് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത് പരിഹരിക്കുന്നതിനായി ആശാവർക്കർമാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും നെടുങ്കണ്ട എം.എം.എൽ.പി സ്കൂളിന് സമീപമുള്ള ദുരിതാശ്വാസ ക്യാംപിൽ സി.എഫ്.എൽ.ടി.സി ഇന്ന് മുതൽ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അറിയിച്ചു.