കാട്ടാക്കട: മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ കൊവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.രതീഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,ടി.ഒ.മനോജ് എന്നിവർ സംസാരിച്ചു.ജനതാ യൂത്ത് വോളന്റിയർമാരായ വി.ആർ.റൂഫസ്,എസ്.പി.സുജിത്ത്, രോഹൻ.ജെ.ബി,അഖിൽ.എസ്,ആദർശ.എസ്.എൽ,എസ്.രാഹുൽ എന്നിവർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകി. ഫോൺ.807524 1273,963 3195590