തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ പാളിച്ചകൾ മറയ്ക്കാൻ വിഭജനവാദമല്ല വേണ്ടെതെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി.സുധീഷ് കുമാറും സെക്രട്ടറി കോരാണി ഷിബുവും അഭിപ്രായപ്പെട്ടു.ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ മരിക്കുമ്പോൾ പോലും അതിനു പരിഹാരം കണ്ടെത്താൻ തീവ്രശ്രമം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.