കടയ്ക്കാവൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി കടയ്ക്കാവൂർ,​അഞ്ചുതെങ്ങ് പൊലീസ്. അനാവശ്യമായി റോഡിൽ വാഹനവുമായി ഇറങ്ങിയ മുപ്പത്തിയഞ്ചോളം പേർക്കെതിരെ കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. എട്ട് വാഹനങ്ങൾ പിടിച്ചെടുക്കയും ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിനും നാന്നൂറോളം പേരിൽ നിന്ന് പിഴ ഈടാക്കി. അനാവശ്യമായി റോഡിൽ വാഹനവുമായി ഇറങ്ങിയതിന് പത്ത് പേർക്കെതിരെ അഞ്ചുതെങ്ങ് പൊലീസ് കേസ്സെടുത്തു. നാല് വാഹനങ്ങൾ പിടിച്ചെടുക്കയും അമ്പതോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.