gouri
CASFD

തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗൗരിഅമ്മ. അണുബാധ നിയന്ത്രിക്കാനുള്ള ശ്രമം ഡോക്ടർമാർ തുടരുകയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പനിയും ശ്വാസതടസവും കാരണം 22 നാണ് ഗൗരിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.