തിരുവനന്തപുരം: കോൺഗ്രസസ് വലിയവിള മണ്ഡലം കമ്മിറ്റി ക്വാറന്റൈനിൽ കഴിയുന്നവർക്ക് 10 ഇനം പോഷകാഹാരങ്ങൾ അടങ്ങിയ പ്രിയദർശിനി കിറ്റ് എത്തിച്ചു. വിതരാണോദ്ഘാടനം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. വീണ എസ്.നായർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.ജി. നൂറുദീൻ, വി മോഹൻതമ്പി, കുണ്ടമൺകടവ് രാജപ്പൻ, വലിയവിള എസ്. സോമശേഖരൻ, ടി.ആർ. തങ്കച്ചൻ, മനോജ്, എസ്. വാമദേവൻ, കുരുവിക്കാട് ശശി, കെ.പി ശ്രീദേവി, വി.രാംകുമാർ, വി. സുലോചനകുമാർ, സി. വിൻസന്റ് റോയ് നേതൃത്വം നൽകി.