tr

തിരുവനന്തപുരം: 29ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ മാൽദ മേഖലയിലേക്ക് കേരളത്തിൽ നിന്നുള്ള ബംഗാളി തൊഴിലാളി വോട്ടർമാർക്ക് പോകുന്നതിനായി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ നാളെ(27) പുറപ്പെടും.വൈകിട്ട് 6ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 29ന് മാൽദയിലെത്തും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,ചെങ്ങന്നൂർ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. ഇൗ ട്രെയിൻ 30നും മേയ് 4നും തിരിച്ച് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് മേയ് ഒന്നിനും ഒരു സർവീസുണ്ട്. ട്രെയിൻ നമ്പർ 06185/06186

അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ഹ​ക​ര​ണ​ ​വി​ക​സ​ന​ ​ക്ഷേ​മ​നി​ധി​ ​ബോ​‌​ർ​ഡ് ​ആ​സ്ഥാ​ന​ത്ത് 27,28,30​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക്,​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​അ​റ്റ​ൻ​‌​ഡ​ർ,​പ്യൂ​ൺ​ ​ത​സ്‌​തി​ക​ക​ളി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ചു.