കൊച്ചി: കൊച്ചി രാജകുടംബത്തിലെ വലിയ തമ്പുരാനായിരുന്ന എളംകുളം പാലസിൽ കേരള വർമ്മ തമ്പുരാന്റെ പൗത്രനും കോളാർ ഗോൾഡ് ഫീൽഡ്സിന്റെ സെക്രട്ടറിയായിരുന്ന പരേതനായ കെ.എസ്.നായരുടെ പുത്രനുമായ എം.എസ്സ്. കൃഷ്ണപ്രസാദ് (63) ബാംഗ്ലൂരിൽ നിര്യാതനായി. യു.ബി.മെക് ബാറ്ററീസ് ലിമിറ്റഡിന്റെ മുൻ മാർക്കറ്റിങ്ങ് മാനേജറായിരുന്നു.ഭാര്യ: ഉഷ പ്രസാദ്. മക്കൾ: സ്നേഹ, ശില്പ. മരുമകൻ: സീൻ മീഖർ.