മലയിൻകീഴ് :വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകൾ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിച്ച് സാന്ത്വന സഹായവും ബോധവത്കരണവും നടത്തി.വേങ്കൂർ,മലയം പ്രദേശങ്ങളിലുള്ള തൊഴിലാളികൾ താമസിക്കുന്നിടത്തെത്തിയാണ് കൊവിഡ് പരിശോധനയുൾപ്പെടെ നടത്തിയത്. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു. ക്യാമ്പുകളിൽ സേവാഭാരതി അംഗങ്ങൾ അണുനശീകരണവും ചെയ്തു.