തിരുവനന്തപുരം: ഓൺലൈൻ രജിസ്റ്റർ ചെയ്തു വരുന്ന വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കിയതായി
മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എല്ലാ ജില്ലാ വാക്സിനേഷൻ ഓഫീസർമാർക്കും ഇത് പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം ഡോസ് വാക്സിനാണുള്ളത്. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 413 സർക്കാർ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 606 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ നടന്നത്. സംസ്ഥാനത്ത് വാക്സിനേഷൻ ഇപ്പോൾ പൂർണമായും ഓൺലൈൻ (https://www.cowin.gov.in)
രജിസ്ട്രേഷൻ വഴിയാണ്.