തിരുവനന്തപുരം: ശ്രീരാമദാസമിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയിൽ ശ്രീരാമനവമി സമ്മേളനം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീരാമനവമി രഥയാത്ര കൺവീനർ സ്വാമി സത്യാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്പയേഴ്സ് ഡയറക്ടർ ഡോ. പൂജപ്പുര കൃഷ്ണൻ നായർ ശ്രീരാമനവമി സന്ദേശം നൽകി. ആശ്രമബന്ധു പുരസ്‌കാരം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമ്മാനിച്ചു. ലക്ഷ്മി കെ.നായർ,കൃഷ്ണപിള്ള, അഡ്വ. ജി. മധുസൂദനൻ പിള്ള, പി.ജി. രാധാകുമാരി ടീച്ചർ, ഗോപിനാഥൻ നായർ എന്നിവരാണ് ആശ്രമബന്ധുപൂരസ്‌കാരത്തിന് അർഹരായത്. സമ്മേളനത്തിൽ എസ്.ആർ.ഡി.എം.യു.എസ് അദ്ധ്യക്ഷൻ എസ്. കിഷോർകുമാർ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.