കോവളം: ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞം തുറമുഖത്ത് ഇന്ന് നാല് കൂറ്റൻ കപ്പലുകളെത്തും. കരയിലേക്കും തിരികെ കപ്പലിലേക്കുമെത്തുന്നത് 97 പേരാണെന്ന് തുറമുഖ അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയ്ഞ്ചിംഗ് ആരംഭിച്ചശേഷം ആദ്യമായാണ് നാലുകപ്പലുകൾ ഒരേ ദിവസമെത്തുന്നതെന്നും ഇത്രയും പേരുടെ ക്രൂചെയ്ഞ്ചിംഗ് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു. വലിയതുറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോവിൻസ് റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കപ്പലുകളെത്തിക്കുന്നത്‌.