തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകുന്നതിന് സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്കായി കേരള എൻ.ജി.ഒ യൂണിയൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകി. കൊവിഡ് മാഹാമാരിക്കാലത്ത് സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുള്ള നടപടികളാണ് യൂണിയൻ സ്വീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായങ്ങളും, ആദ്യ ഘട്ടത്തിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനായി അൻപത് ലക്ഷം രൂപ നൽയിട്ടുണ്ട്. സർക്കാർ ആഹ്വാനം ചെയ്ത് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാനും മുഴുവൻ ജീവനക്കാരും സന്നദ്ധമാകണമെന്ന് ജനറൽ സെക്രട്ടറി എം. അജിത് കുമാർ അഭ്യർത്ഥിച്ചു.