നെടുമങ്ങാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വീഡിയോകൾ കൈക്കലാക്കുകയും സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കവരുകയും ചെയ്ത കേസിൽ വലിയമല പൊലീസ് അറസ്റ്റുചെയ്ത എറണാകുളം ചെല്ലാനം മാളികപ്പറമ്പ് കുരിശിങ്കൽ ഹൗസിൽ നോബിൽ പ്രകാശി (23) നെ നെടുമങ്ങാട് കോടതി റിമാൻഡു ചെയ്തു.
2019 ജനുവരി മുതൽ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചും നഗ്ന ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ എടുത്തശേഷം മുഖം കാണിക്കാതെ സൈറ്റിൽ അപ്പ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. എറണാകുളം കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് സൂചനയുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം വലിയമല സി.ഐ മനോജ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.