തിരുവനന്തപുരം: സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രമുഖ സിവിൽ എൻജിനിയറിംഗ് കോച്ചിംഗ് സെന്ററായ സിവിലിയൻസ് ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എൻജിനിയർമാർക്കുള്ള സൗജന്യ വെബിനാർ ഇന്ന് വൈകിട്ട് 6 ന് നടക്കും. അടൽ ടണലിന്റെ നിർമ്മാണത്തിൽ പങ്കാളിയായ റിട്ട. അഡിഷണൽ ഡയറക്ടർ ജനറൽ കെ.പി. പുരുഷോത്തമൻ ആദ്യ വെബിനാർ നയിക്കും. അടൽ ടണൽ നിർമ്മാണത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. www.civilianz.com എന്ന വെബ്‌സൈറ്റ് വഴി സൗജന്യ വെബിനാറിൽ പങ്കെടുക്കാം.