കോവളം:കീഴതിൽ ശ്രീ മഹാഗണപതി ക്ഷേത്രം ഭൂമി സ്വകാര്യ ഹോട്ടൽ ഉടമ കൈവശപ്പെടുത്തുന്നതിനെതിരെ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ക്ഷേത്രം സെക്രട്ടറി ആർ.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി വെങ്ങാനൂർ സതീഷ് (ചെയർമാൻ),വെള്ളാർ സന്തോഷ്, ബൈജു കോവളം (വൈസ് ചെയർമാൻ),വിജയൻ (കൺവീനർ), ലാലൻ (ജോയിന്റ് കൺവീനർ) രാമചന്ദ്രൻ ( സെക്രട്ടറി), അശോകൻ (ജോ. സെക്രട്ടറി) കൂടാതെ 51പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു