കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലെ നിരപ്പുക്കാല വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനം ആരംഭിച്ചു.ഇടവാച്ചൽ അംഗൻവാടിയും വില്ലേജ് ഓഫീസിന്റെയും പരിസരം പഞ്ചായത്ത് അംഗം പ്രതീഷ് മുരളിയുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും,ഹരിതകർമസേന അംഗങ്ങളും പരിസരവാസികളും ചേർന്ന് ശുചീകരണം നടത്തി. ഇതോടൊപ്പം വാർഡിലെ വിവിധ മേഖലകളിൽ സി.ഡി.എസ് അംഗങ്ങളും എ.ഡി.എസ് ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.