കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുള്ളയെ പോക്സോ കേസിൽ അറസ്റ്റുചെയ്‌ത സാഹചര്യത്തിൽ വാർഡ് മെമ്പർ സ്ഥാനം സഫറുള്ള രാജിവയ്‌ക്കണമെന്ന് ബി.ജെ.പിയും എസ്.ഡി.പി.ഐയും ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ സി.പി.എം ഭരണസമിതി രാജിവയ്‌ക്കണമെന്നും കേസിൽ വിശദമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജി പി. മുല്ലനല്ലൂരും എസ്.ഡി.പി.ഐ വർക്കല മണ്ഡലം പ്രസിഡന്റ് അബ്ദുൾ റഹീം പയറ്റുവിളയും വ്യക്തമാക്കി.