തിരുവനന്തപുരം : പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ (പി.എം.ഐ കേരള) വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡന്റ് ജയകിഷോർ.എസ്.ആർ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.ഹരിക്കുട്ടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുപ്പകാലം മുതൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട നൈപുണ്യം വികസനത്തെ സംബന്ധിച്ച് 'പ്രോജ്ക്റ്റ് മാനേജ്മന്റ് ഒരു ജീവിത നൈപുണ്യം' എന്ന പേരിൽ പരിശീലന പരിപാടി സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്കും വേണ്ടി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ഹരിപ്രസാദ്.പി.എസ്, അഖില ഗൗരിശങ്കർ തുടങ്ങിയവർ സംസാരിച്ചു.